2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഒരു ബ്രൗസറില്‍ വ്യത്യസ്ഥ ജി-മെയില്‍ അക്കൗണ്ട് തുറക്കാം


നിങ്ങള്‍ക്ക് ഒന്നിലധികം ജി-മെയില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അവ ഒരുമിച്ചു തുറക്കാന്‍ എന്തു ചെയ്യും. പല ബ്രൗസറുകള്‍ ഉപയോഗിക്കേണ്ടി വരാറില്ലേ.?ഇനി മുതല്‍ ഒരു ബ്രൗസറിനകത്തു തന്നെ ഒന്നിലധികം അക്കൗണ്ട് തുറക്കാം.
1. അതിനായി ആദ്യം നിങ്ങളുടെ ഗൂഗില്‍ അക്കൗണ്ട് തുറക്കുക.
2.അതില്‍ privat settings ല്‍ ഒന്നിലധികം പ്രവേശിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

NAV bar ഒഴിവാക്കാം..

ഈ ബ്ലോഗിന്റെ മുകള്‍ഭാഗം ശ്രദ്ധിച്ചോ?
നിങ്ങളുടെതു പോലൊരു ബ്ലോഗാണിതും. പക്ഷെ മുകളില്‍ കാണുന്ന sign in, dash board എന്നിവയടങ്ങിയ ബാര്‍ കാണാനുണ്ടോ?
ഇങ്ങനെ ചെയ്യാന്‍ Templet HTML എഡിറ്റ് തുറന്ന് എഡിറ്റ് ചെയ്യാം.
fOR dETAILS cLICK hERE...

നേട്ടം: പേജ് വൃത്തിയാവുന്നു.സൈറ്റ് പോലെ തോന്നിക്കുന്നു
കോട്ടം: നേരിട്ട് sign in ചെയ്യാനാവില്ല .Account തുറന്ന്് അകത്തു കയറാം. ശേഷം image or wrench links quick-edit-wrench-blogger അമര്‍ത്തി എഡിറ്റ് ചെയ്യാം

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

നിങ്ങള്‍ക്കും സുന്ദരമായ ഒരു മലായാളം ബ്ലോഗ് തുടങ്ങാം. എഴുത്താണോ പ്രശനം..?


മലയാളം യൂണികോഡില്‍ വൃത്തിയായി എഴുതാനാവാത്തതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതിന് ഓണ്‍ലൈനായും ഓഫ്‌ലൈനായും പരിഹാരമുണ്ട്.

ഓണ്‍ലൈന്‍ സേവനങ്ങള്‍

1. നിങ്ങളുടെ മാറ്റര്‍ പേജ്‌മേക്കറില്‍ ism ഫോണ്ടില്‍ ടൈപ്പ് ചെയ്തതാണെങ്കില്‍ ഇവിടെ അത് സെക്കന്റിനുള്ളി ല്‍ യൂണികോഡിലേക്ക് മാറ്റാം. ഇവിടെ അമര്‍ത്തുക

2.ism malayalam typing നിങ്ങള്‍ക്കറിയാമെങ്കില്‍ വെബിലെവിടെയും ടൈപ്പ് ചെയ്ത് യുണികോഡിലേക്ക് നേരിട്ട് ടൈപ്പ് ചെയ്യാം. അതിനായി സിസ്റ്റം മലയാളം Enabled ആക്കുക.

a).Windows 7 ആണെങ്കില്‍ Control Pannel ല്‍ Settings Regional Language Select ചെയ്യുക.

b)അവിടെ നിന്ന് India (malayalam) തെരഞ്ഞെടുക്കുന്നതോടെ എനാബ്ല്ഡായി.

c)ഇപ്പോള്‍ താഴെ ബാറില്‍ EN എന്നുകാണാം. അവിടെ ക്ലിക്ക് ചെയ്ത് ML ആക്കിയാല്‍ മലയാളം റെഡി.ഇതിനായി Shift+Alt അമര്‍ത്തിയാലും മതി.

d) Windows XP യില്‍ Regional Language ല്‍ Languge Bar ല്‍ ഫസ്റ്റ് േേബാക്‌സ് ടിക്ക് ചെയ്യുക. ശേഷം XP CD സിഡി ഡ്രൈവിലിട്ട് നിര്‍ദ്ദേശാനുസാരം മലയാളം സെലക്ട് ചെയ്യാം.

3.യിണികോഡിലല്ലാത്ത ഒരു മലയാളം സൈറ്റ് യൂണികോഡില്‍ വായിക്കാനോ യൂണികോഡില്‍ കോപ്പിചെയ്ത് മെയിലിലും ബ്ലോഗിലും ഇടുവാനോ ഉദ്ദ്യേശിക്കുന്നുവെങ്കില്‍ ഇവിടെ അമര്‍ത്തുക. URL കോപ്പിചെയ്ത് ബോക്‌സിലിയുക. അല്ലെങ്കില്‍ ഈ ലിങ്ക് http://ucc.aksharangal.com/converter.php?file=http://
കോപ്പിചെയ്ത് www.എന്ന് ടൈപ്പ് ചെയ്തു അഡ്രസ് അടിക്കുക<.Eg. http://ucc.aksharangal.com/converter.php?file=http://www.deshabhimani.com>

ഓഫ്‌ലൈന്‍ സേവനങ്ങള്‍

ഇനി ഓഫ്‌ലൈനിലായിരിക്കെ മലയാളത്തില്‍ ism format ല്‍ ടൈപ്പ് ചെയ്ത് വളരെ സിംപിളായി യുണികോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാനായുള്ള കൊച്ചു(1.8Mb) സോഫ്ട് വെയറാണ് typeit. ഇത് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. ശേഷം ടൈപ്പ് ചെയ്ത് Ctrl+U അടിക്കുന്നതോടെ യുണികോഡായി. തുടര്‍ന്ന് വെബില്‍ കോപ്പിചെയ്തിടാം.



2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

മംഗ്ലീഷ് ടൈപ്പിങ്‌


ഇനി മലയാളം ടൈപ്പിങ് അറിയാത്തവര്‍ക്കായി, പഠിക്കാന്‍ മടിയുള്ളവര്‍ക്കായി മംഗ്ലീഷടിച്ച് യൂനികോഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ദാ ഇവിടെ ക്ലിക്ക് ചെയ്യുക. Download ചെയ്യാന്‍ ഇവിടെ അമര്‍ത്തുക
ഈ ചിത്രം വലുതായിക്കാണാന്‍..


http://varamozhi.appspot.com/assets/index.html
http://kerals.com/write_malayalam/malayalam.htm

യുനികോഡില്‍ വെബ്‌പേജ് വായിക്കാന്‍...



പ്രമുഖ മലയാള പത്രങ്ങള്‍ എന്തു ഫോണ്ടില്‍ വേണമെങ്കിലും പ്രസിദ്ധീകരിച്ചുകൊള്ളട്ടെ അവ നിങ്ങളുടെ മുന്നില്‍ യൂണിക്കോഡായി എത്തുന്നു. താഴെകാണുന്ന ഓരോ ഓണ്‍‌ലൈന്‍ പത്രവും ഒന്ന്‌ ഞെക്കി നോക്കൂ. ഇതുകൊണ്ട്‌ ഈ പത്രങ്ങള്‍ പൂര്‍ണമായും യൂണികോഡിലേയ്ക്ക്‌ ആകുന്ന പ്രയോജനം കിട്ടിയില്ലെങ്കിലും ഫയര്‍ഫോക്സോ എക്സ്‌പ്ലോററോ അതല്ല മറ്റേതെങ്കിലും തന്നെ ആയിക്കോട്ടെ ഈ പത്രങ്ങള്‍ വായിക്കുവാന്‍ മാത്രമല്ല ഇവയില്‍നിന്നും നിന്നും യൂണികോഡ്‌ ക്ലിപ്പുകള്‍ ലഭിക്കുവാന്‍ മറ്റൊരു സംവിധാനവുമില്ലാതെ സാധിക്കുന്നു.

ഇവയെല്ല്ലാം ഫയര്‍ഫോക്സിലും, എക്സ്‌പ്ലോററിലും യൂണികോഡായി മാറും. മറ്റ്‌ ഫോണ്ടുകള്‍ യൂണികോഡിലേക്ക്‌ മാറ്റുവാന്‍ സഹായകമായ Unicode Conversion Gateway

യുനികോഡിലല്ലാത്ത ഒരു വെബ് പേജ് യുനികോഡില്‍ കാണാന്‍

http://uni.medhas.org/unicode.php5?file=http://www.

ഈ ലിങ്ക് ടൈപ്പ് ചെയ്തതിനു ശേഷം സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്യുക.(ഉദാഹരണം-http://uni.medhas.org/unicode.php5?file=http://www.deshabhimani.com)

യുനികോഡിന്റെ കാര്യത്തില് ഇനിയും നേരം വെളുത്തിട്ടില്ലെങ്കില്‍ ഇങ്ങനെയൊക്കെ പ്രയോഗിക്കുക തന്നെ...

Twitter Delicious Facebook Digg Stumbleupon Favorites More