2011, മേയ് 24, ചൊവ്വാഴ്ച

ഗൂഗിള്‍ ടോക്ക് വഴി ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം !



ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ലോഗിന്‍ ചെയ്യാതെ ഫേസ്ബുക്ക്‌ വാള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ,ഗൂഗിള്‍ ടോക്ക് വഴി ഫേസ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ ഒന്ന് ശ്രമിച്ചു നോക്കു..എങ്ങനെയാണ് ഫേസ്ബുക്ക്‌ വാള്‍ സ്റ്റാറ്റസുകള്‍ ഗൂഗിള്‍ ടോക്ക് വഴി പോസ്റ്റ്‌ ചെയ്യുന്നത് എന്ന് നോക്കാം.


അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് ഫേസ്ബുക്കിലെ ആപ്ലിക്കേഷന്‍ പേജില്‍ പോകുക.അവിടെ മുകളില്‍ കാണുന്ന Go to App എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന പേജില്‍ നിന്നും Allow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ നിങ്ങള്‍ക്ക് ,താഴെ ചിത്രത്തില്‍ കാണുന്നത് പോലെയുള്ള ഒരു മെസ്സേജ് ലഭിക്കുന്നതാണ്.അതില്‍ ഒരു കോഡ് ഉണ്ടായിരിക്കും.ഇത് ഗൂഗിള്‍ ടോക്കിന് മാത്രമായുള്ള ഒരു കോഡ് ആണ്.

ഇനി അടുത്ത ഘട്ടം,നിങ്ങളുടെ ഗൂഗിള്‍ ടോക്ക് ഓപ്പണ്‍ ചെയ്യുക.അതില്‍ താഴെ കാണുന്ന Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് fbbot@bot.im എന്നതിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.

ഉടന്‍ തന്നെ അത് നിങ്ങളുടെ റിക്വസ്റ്റ് സ്വീകരിക്കുന്നതായിരിക്കും.ശേഷം,മുന്പ് നിങ്ങള്‍ക്ക് ലഭിച്ച കോഡ് അതിലേക്ക് സെന്‍റ് ചെയ്യുക.ഇങ്ങനെ സെന്‍റ് ചെയ്യുമ്പോള്‍ ,താഴെ ചിത്രത്തില്‍ കാണുന്നത് പോലെയുള്ള ഒരു മെസ്സേജ് നിങ്ങള്‍ക്ക് ലഭിക്കും.അതോടുകൂടി നിങ്ങളുടെ ഗൂഗിള്‍ ടോക്ക്, ഫേസ്ബുക്കില്‍ സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ തയ്യാറായി. 

ഇനി ഫേസ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ ,സ്റ്റാറ്റസ് മെസ്സേജ് ടൈപ്പ് ചെയ്ത് ഇതിലേക്ക് സെന്‍റ് ചെയ്യുക.ഇത് ഓട്ടോമാറ്റിക്ക് ആയി നിങ്ങളുടെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നതാണ്.

2011, മേയ് 3, ചൊവ്വാഴ്ച

നിങ്ങള്‍ കഫെയിലാണോ? എങ്കില്‍ പോരുമ്പോള്‍ ctrl+shift+delete മറക്കേണ്ട.

നിങ്ങള്‍ കഫെയിലോ പൊതു സിസ്റ്റത്തിലോ ആണെങ്കില്‍ എണീറ്റ് പോരുമ്പോള്‍ ctrl+shift+delete അമര്‍ത്തിയാല്‍ നിങ്ങള്‍ ഉപോയോഗിച്ച ബ്രൗസിങ്ഡാറ്റകളും, പാസ് വേര്‍ഡുകളും മറ്റെല്ലാ ഡാറ്റകളും ക്ലീനാക്കി കിട്ടും.
വിവരങ്ങള്‍ ചോരാതിരിക്കാന്‍ ചില കുറുക്കുവഴികള്‍.
1.നിങ്ങള്‍ ഇന്റര്‍നെറ്റ് സ്വകാര്യമായി ഉപയോഗിച്ച് വിന്‍ഡോകളെല്ലാം ക്ലോസ് ചെയ്ത് പോന്നാലും നിങ്ങള്‍ കയറിയ പേജുകളെല്ലാം നിങ്ങളുടെ സിസ്റ്റം തുറക്കുന്ന മറ്റൊരാള്‍ക്ക് കാണാവുന്നതാണ്. അതിനാണ് നാം ലോഗിന്‍ ചെയ്ത് പ്രവേശിച്ച മെയില്‍, ഫേസ്ബൂക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയവ എല്ലാം തന്നെ ലോഗൗട്ട് ചെയ്യുക.
2.നിങ്ങളുടെ ഗൂഗിള്‍ ഐ.ഡി ചോര്‍ന്നാല്‍ അതിലൂടെ മെയില്‍ മാത്രമല്ല നിങ്ങളുടെ ഗൂഗിളിലെ മുഴുവന്‍ അക്കൗണ്ടുകളും ദുരുപയോഗം ചെയ്‌തേക്കാം.ഗൂഗിള്‍ തുറന്ന് വെബ് ഹിസ്റ്ററി പരിശോദിച്ചാല്‍ നിങ്ങള്‍ ഇത്രയും കാലം ഗൂഗിളിലൂടെ കയറിയിറങ്ങിയ മുഴുവന്‍ പേജുകളും അവിടെ സൂക്ഷിച്ചിട്ടുണ്ടാവും.
3.പല അക്കൗണ്ടുകളും വ്യാപകമായ ഹാക്കിങ് കാരണം പാസ് വേഡിന് പകരം പാസ് ഫ്രൈസ് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് പാസ് വേഡുകള്‍ ഈയിടെ ഒരു സൈറ്റ് ഹാക്ക് ചെയ്ത് പുറത്തുവിട്ടു.
4.പെട്ടെന്ന് ഊഹിക്കാവുന്ന 1-9 നമ്പറുകള്‍,password, qwerty, സ്വന്തം പേര് തുടങ്ങിയവ നല്‍കാതിരിക്കുക
5.ഗൂഗിള്‍ ഐ.ഡിയും പാസ് വേഡും ഗൂഗിളല്ലാത്ത മറ്റു സൈറ്റുകളില്‍ കയറുമ്പോള്‍ നല്‍കാതിരിക്കുക.അങ്ങിനെ പല സ്ഥലത്തും ഈമെയില്‍ പാസ് വേഡ് കൊടുത്തിട്ടുണ്ടെങ്കില്‍ ഇടക്ക് ഈ മെയില്‍ പാസ് വേഡ് മാറ്റുക.
6.യൂസര്‍നെയിമും പാസ് വേഡും വിശ്വസ്ഥരായവര്‍ക്കുപോലും മെയിലായോ എസ്.എം.എസായോ അയക്കാതിരിക്കുക.
7.കുടുതല്‍ പേരുപയോഗിക്കുന്ന സിസ്റ്റത്തില്‍ നിന്ന് എണീറ്റ് പോരുമ്പോള്‍ മെനു-സെറ്റിങ്‌സ്-ബ്രൗസിങ് ഡാറ്റ ക്ലിയര്‍ ചെയ്യുക.

അത്ര ഉറപ്പുണ്ടോ നിങ്ങളുടെ ജി.മെയില്‍ ലോകത്താരുമുപയോഗിക്കുന്നില്ലെന്ന്...?


അത്ര ഉറപ്പുണ്ടോ നിങ്ങളുടെ ജി.മെയില്‍ ലോകത്താരുമുപയോഗിക്കുന്നില്ലെന്ന്...? നിങ്ങളയാക്കാതെ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മെയിലുകള്‍ പോവാറുണ്ടോ?. ഇല്ലെന്ന് അത്ര പെട്ടെന്ന് ഉറപ്പിക്കാന് വരട്ടെ.
നിങ്ങളുടെ ജി.മെയില്‍ അക്കൊണ്ട് മറ്റാരെങ്കിലും ലോകത്തിന്റെ ഏതെങ്കിലും മുക്കിലിരുന്നു ഉപയോഗിക്കുന്നുണ്ടോ എന്നറിയാനൊരു വിദ്യ. നിങ്ങള്‍ ഭദ്രമായി പാസ് വേഡ് സൂക്ഷിക്കുന്നയാളാണെങ്കിലും ഒരു പക്ഷെ നിങ്ങളെടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കാം. അതിനായി ഇടക്ക് പാസ് വേഡ് മാറ്റി കൊണ്ടിരിക്കുക. നിങ്ങളുടെ മെയില്‍ ലോകത്തെ ഏതെല്ലാം സിസ്റ്റത്തില്‍ നിന്ന് തുറന്നു എന്നറിയാന്‍ ജി.മെയില്‍ തന്നെയുണ്ട് സംവിധാനം. ജിമെയിലിന് താഴെ ഭാഗത്ത് ഇപ്രകാരം കാണാം

"Last account activity: 11 minutes ago at this IP (117.201.246.63). Details "

ഇവിടെ കാണുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് ആയിരിക്കും. ഇനി Detail ക്ലിക്കുക
Details ക്ലിക്ക് ചെയ്താല്‍ ഏറ്റവും അവസാനമായി ഈ അക്കൊണ്ട് ഉപയോഗിച്ച ബ്രൗസര്‍ ഡിറ്റൈല്‍സും രാജ്യവും ഐ.പി അഡ്രസും സമയവും കാണാം. അടുത്ത കാലങ്ങളിലെങ്ങാനും സംശയാസ്പദമായി ഈ അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേകം ചുവപ്പ് നിറത്തില്‍ തന്നെ അത് കാണിച്ചിരിക്കും. കൂടെ പാസ് വേഡ് മാറ്റാനുള്ള നിര്‍ദ്ദേശവും ഉണ്ടാവും. ഉദാഹരണം നോക്കുക. സ്ഥിരം ഉപയോഗിക്കുന്ന ഐ.പി അഡ്രസിന് പുറമേ കാനഡയില് നിന്ന് ഈ അക്കൊണ്ട് ഏപ്രില് 20 ന് ഉപയോഗിച്ചിരിക്കുന്നു. http://whatismyipaddress.com/ip-lookup എന്ന ലിങ്കില് ഈ ഐ.പി അഡ്രസ് നല്കിയാല് കൃത്യമായ ലൊക്കേഷന് കൂടെ കിട്ടും.

Twitter Delicious Facebook Digg Stumbleupon Favorites More