2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

നിങ്ങള്‍ക്കും സുന്ദരമായ ഒരു മലായാളം ബ്ലോഗ് തുടങ്ങാം. എഴുത്താണോ പ്രശനം..?


മലയാളം യൂണികോഡില്‍ വൃത്തിയായി എഴുതാനാവാത്തതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതിന് ഓണ്‍ലൈനായും ഓഫ്‌ലൈനായും പരിഹാരമുണ്ട്.

ഓണ്‍ലൈന്‍ സേവനങ്ങള്‍

1. നിങ്ങളുടെ മാറ്റര്‍ പേജ്‌മേക്കറില്‍ ism ഫോണ്ടില്‍ ടൈപ്പ് ചെയ്തതാണെങ്കില്‍ ഇവിടെ അത് സെക്കന്റിനുള്ളി ല്‍ യൂണികോഡിലേക്ക് മാറ്റാം. ഇവിടെ അമര്‍ത്തുക

2.ism malayalam typing നിങ്ങള്‍ക്കറിയാമെങ്കില്‍ വെബിലെവിടെയും ടൈപ്പ് ചെയ്ത് യുണികോഡിലേക്ക് നേരിട്ട് ടൈപ്പ് ചെയ്യാം. അതിനായി സിസ്റ്റം മലയാളം Enabled ആക്കുക.

a).Windows 7 ആണെങ്കില്‍ Control Pannel ല്‍ Settings Regional Language Select ചെയ്യുക.

b)അവിടെ നിന്ന് India (malayalam) തെരഞ്ഞെടുക്കുന്നതോടെ എനാബ്ല്ഡായി.

c)ഇപ്പോള്‍ താഴെ ബാറില്‍ EN എന്നുകാണാം. അവിടെ ക്ലിക്ക് ചെയ്ത് ML ആക്കിയാല്‍ മലയാളം റെഡി.ഇതിനായി Shift+Alt അമര്‍ത്തിയാലും മതി.

d) Windows XP യില്‍ Regional Language ല്‍ Languge Bar ല്‍ ഫസ്റ്റ് േേബാക്‌സ് ടിക്ക് ചെയ്യുക. ശേഷം XP CD സിഡി ഡ്രൈവിലിട്ട് നിര്‍ദ്ദേശാനുസാരം മലയാളം സെലക്ട് ചെയ്യാം.

3.യിണികോഡിലല്ലാത്ത ഒരു മലയാളം സൈറ്റ് യൂണികോഡില്‍ വായിക്കാനോ യൂണികോഡില്‍ കോപ്പിചെയ്ത് മെയിലിലും ബ്ലോഗിലും ഇടുവാനോ ഉദ്ദ്യേശിക്കുന്നുവെങ്കില്‍ ഇവിടെ അമര്‍ത്തുക. URL കോപ്പിചെയ്ത് ബോക്‌സിലിയുക. അല്ലെങ്കില്‍ ഈ ലിങ്ക് http://ucc.aksharangal.com/converter.php?file=http://
കോപ്പിചെയ്ത് www.എന്ന് ടൈപ്പ് ചെയ്തു അഡ്രസ് അടിക്കുക<.Eg. http://ucc.aksharangal.com/converter.php?file=http://www.deshabhimani.com>

ഓഫ്‌ലൈന്‍ സേവനങ്ങള്‍

ഇനി ഓഫ്‌ലൈനിലായിരിക്കെ മലയാളത്തില്‍ ism format ല്‍ ടൈപ്പ് ചെയ്ത് വളരെ സിംപിളായി യുണികോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാനായുള്ള കൊച്ചു(1.8Mb) സോഫ്ട് വെയറാണ് typeit. ഇത് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. ശേഷം ടൈപ്പ് ചെയ്ത് Ctrl+U അടിക്കുന്നതോടെ യുണികോഡായി. തുടര്‍ന്ന് വെബില്‍ കോപ്പിചെയ്തിടാം.



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More