2011, ജൂലൈ 3, ഞായറാഴ്‌ച

മലയാളം യൂനികോഡ് ടൈപ്പിങ്:പ്രശ്നങ്ങൾക്ക് പരിഹാരമായി...!


സന്തോഷ വാർത്ത....!
കണ്ഠരര് മോഹനരര്  പ്രശ്നത്തിന് പരിഹാരമായി.! Window ലെ ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിൽ ചില്ലക്ഷരമില്ലാത്തതിനാൽ ന് പകരം ര് അടിച്ച് പ്രയാസപ്പെടുന്നവർക്ക് ആശ്വാസം.ഇനി ചില്ലക്ഷരത്തോടെയും മലയാളം ഇൻസ്ക്രിപ്റ്റിൽ ടൈപ്പ് ചെയ്യാം.MS Office ലും ഏത് വെബ്പേജിലും.
മലയാളം ടൈപ്പിങിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഡി-ഡാക് പരിഷ്കരിച്ച് പുറത്തിറക്കിയ കീ ബോർഡ് ലേ ഔട്ട് (ENHANCED
INSCRIPT KEYBOARD LAYOUT 5.2)മനസ്സിലാക്കൂ...ടൈപ്പിങിന് സ്പീഡ് കൂട്ടൂ...
ഇനി കൂട്ടക്ഷരത്തിനും ഒരുപാട് ബട്ടണടിച്ച് കൈ മെനക്കെടേണ്ട... പരിഹാരം അതിനുമുണ്ട്...
അതോടെ Typeit പോലുള്ള അധിക സോഫ്ടെല്ലാം ഉപേക്ഷിക്കാം...
Download
Malayalam Inscript
Enhanced version of Malayalam Inscript layout based on proposed layout by C-DAC along with koottaksharams on extended layout.
1.ആദ്യം മുകളിൽ കാണുന്ന ബട്ടൻ ക്ലിക്കി സിപ്പ് ഫയൽ ഇറക്കിയെടുത്ത് ഇൻസ്റ്റാൾ ചെയ്യുക. 

2.Cntrl pannel >;Regional Languge> Languages> Details> Select Malayalam Inscript.
[Windows7 ഉപയോഗിക്കുന്നവരോ  XPയിൽ നിലവിൽ വിൻഡോസ് മലയാളം ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുന്നവരോ ആണെങ്കിൽ Details ൽ Malayalam എന്നും Malayalam Inscript എന്നും കാണാം.ഇതിൽ Malayalam റിമൂവ് ചെയ്യുക.]

4.ഇപ്പോൾ സ്ക്രീനിൽ താഴെ Task Bar ൽ EN എന്ന് കാണാം. Alt+Shift അമർത്തുന്നതോടെ MY എന്നാവും. ഇനി താഴെ കൊടുത്ത രീതിയിൽ മലയാളം ടൈപ്പാം...MS ഓഫീസിലും ബ്ലോഗിലും മെയിലിലും ഗൂഗിൾ ടോക്കിലും ഫേസ്ബുക്കിലും എവിടെയും.



Download  and Malayalam  (install font your fonts directory) open ML file
Select Start >Settings >Control Panel >Regional and Language Option
Select Language tab
Press Details
Press Add...
Select Malayalam Inscript (Remove Malayalam)
Press  Apply> Ok
Click keyboard icon (Click Alt+Shift)
Change your Language


പ്രധാന സൗകര്യങ്ങൾ


1. ചില്ലക്ഷരങ്ങൾ

X (Shift x) - , V (Shift v) - ൻ (ന്‍). \ (Normal \) - , > (Shift .) - , * (Shift 8) -
2. ഇരട്ടിപ്പുകൾ

വലതുഭാഗത്തുള്ള Alt അടിച്ച് ഏതക്ഷരം ടൈപ്പ് ചെയ്താലും ക്ക,ച്ച,ട്ട,ബ്ബ.വ്വ എന്നിങ്ങനെ കാണാം.

3. കൂട്ടക്ഷരങ്ങൾ

ചില അക്ഷരങ്ങളോട് ചേർത്ത് പൊതുവായി ഉപയോഗിക്കുന്ന കൂട്ടക്ഷരം ലഭിക്കാൻ Right Alt+Shift അടിച്ച് അക്ഷരം ടൈപ്പ് ചെയ്യുക. ഉദാ: H = മ്പ, K=ങ്ക, U= ഹ്മ എന്നിങ്ങനെ താഴെയുള്ള ലേഔട്ട് നോക്കി മനസ്സിലാക്കാം.

4. രൂപാചിഹ്നം

Right Alt+ Cntrl +4 അമർത്തിയാൽ രൂപാചിഹ്നം വരും.നിലവിൽ കിട്ടുന്നില്ല.


മംഗ്ലീഷന്മാരോട്..........
ഇനിയും മംഗ്ലീഷ് ഉപയോഗിക്കുന്നരോട് ഒരു വാക്ക്.
കാണുമ്പോൾ അല്പം പ്രയാസമുണ്ടെന്ന് തോന്നുമെങ്കിലും എളുപ്പം പഠിച്ചെടുക്കാവുന്ന രീതിയാണ് ഇൻസ്ക്രിപ്റ്റ്. ചെറിയൊരു ശ്രദ്ധവെച്ചാൽ ഇത് മനസ്സലാക്കാനാവും. കക്ഷം എന്ന മംഗ്ലീഷ് ടൈപ്പ്  ചെയ്യാൻ kaksham എന്നിവ ടൈപ്പ ചെയ്യണമെങ്കിൽ ഇൻസക്രിപ്റ്റിൽ k7x എന്നീ മൂന്നക്ഷരം മതി. അഥവാ പകുതിയിസധികം സമയവും അധ്വാനവും ലാഭം...പുതിയരീതി വന്നതോടെ കൂട്ടക്ഷരത്തിലും ഇരട്ടിപ്പിനുമെല്ലാം ഒരു ബട്ടൺ മതി...
+ഇൻസ്ക്രിപ്റ്റ് കീബോർഡിന്റെ ഗുണങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഒരു ബ്ലോഗ് >>>
+മലയാളം നിവേശനരീതികൾ ഒരു വിശകലനം>>>
NB: മുകളിൽ വിവരിച്ചത് സി-ഡാക് നിർദ്ദേശിക്കുകയും ഔദ്വേഗികമായി അംഗീകരിക്കപ്പെടാത്തതും ഇപ്പോൾ ഡ്രാഫ്ട് ആയി കിടക്കുന്നതുമായ ലേ ഔട്ടാണ്. നിലവിൽ അംഗീകരിക്കപ്പെട്ട, നേരത്തെ വിവരിച്ച അധിക സംവിധാനങ്ങളില്ലാതെ ചില്ലക്ഷരങ്ങളോടു കൂടിയ ISM നോർമൽ കീ-ബോർഡ് ലേ-ഔട്ട് എനാബിൾ ചെയ്യാൻ http://malayalam.kerala.gov.in/images/9/92/Win-inscript.zip അമർത്തി മുകളിൽ പറഞ്ഞരീതിയിൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

_______________________________________________________________



Normal


Shift



Extended ( AltGr / Ctrl + Alt / Right Alt )


Extended Shift ( AltGr + Shift / Ctrl + Alt +Shift / Right Alt + Shift )


Caps (Normal)


Caps (Shift)



____
വിശദമായ കീബോർഡ് ലേ ഔട്ടിന് ഇവിടെ അമർത്തി 
ഡൗൺലോഡ് ചെയ്യുക

_

9 അഭിപ്രായ(ങ്ങള്‍):

വളരെയധികം പ്രയോജനകരം, പഴയ ശൈലിയിൽ നിന്ന് മാറാൻ അൽപം പ്രയാസമുണ്ടാകും. സാരമില്ല. പഠിച്ചുകഴിഞ്ഞാൽ ഒട്ടേറെ കീ ഇനി അനാവശ്യമായി അമർത്തേണ്ടതില്ല. നന്ദി.

ചര്‍ച്ചയിലിരിക്കുന്നതും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതും പിഴവുകളുള്ളതുമായ ഒരു കീബോര്‍ഡ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു് ആളുകളെ ദയവായി. തെറ്റിദ്ധരിപ്പിക്കാതിരിക്കൂ.
ഈ കീബോര്‍ഡിന്റെ പ്രശ്നങ്ങള്‍ http://wiki.smc.org.in/CDAC-Inscript-Critique എന്ന പേജില്‍ സ്വതന്ത്ര സോഫ്റ്റ്-വെയര്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അതിലിതുവരെ ചര്‍ച്ച പോലും നടന്നിട്ടില്ല.
തത്കാലം ഏഴാം ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന , ഗവണ്‍മെന്റ് മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ കൂടെ പരിശീലിപ്പിക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് തന്നെ ഉപയോഗിക്കുന്നതാണു് നല്ലതു്.

അതേതാണ് സന്തോഷ് സാർ,
അതിന്റെ ലിങ്കോ അത് വിൻഡോസിൽ അപ്ലിക്കേറ്റ് ചെയ്യുന്നതെങ്ങിനെയാണെന്നോ കാണിച്ചു തരൂ. നിലവിൽ മൈക്രസോഫ്ടിന്റെ കൂടെയുള്ള മലയാളം ലാംഗ്വേജ് ഇൻസ്ക്രിപ്റ്റും അതും ഒന്നാണെങ്കിൽ അതിൽ ചില്ലക്ഷരങ്ങൾ കിട്ടില്ല.ചില്ലക്ഷരങ്ങളോടെ യൂണികോഡ് ടൈപ്പ് ചെയ്യാനാവുന്ന മറ്റു വല്ല സംവിധാനവും ഉണ്ടെങ്കിൽ അറിയിക്കുക. നിലവിൽ ഇത്തരമൊരു സംവിധാനം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം മലയാളം ടൈപ്പിങിന് സഹായകമാണ് ഈ സംവിധാനം. ഇത് C-DAC َ ഔദ്വേഗികമായി തന്നെ പുറത്തു വിട്ടതാണെന്നാണല്ലോ മനസ്സിലാവുന്നത് http://www.scribd.com/doc/59282510/Malayalam-Inscript-5-2

http://malayalam.kerala.gov.in/index.php/InputMethods

http://malayalam.kerala.gov.in/images/9/92/Win-inscript.zip

ഈ ലിങ്കിൽ നിന്ന് കേരള ഗവണ്മെന്റിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് സൈറ്റിൽ നിർദ്ദേശിക്കുന്ന ബേസിക്ക് ഇൻസ്ക്രിപ്റ്റ് ലേയൗട്ട് കിട്ടും. ചില്ലക്ഷരങ്ങൾ യൂണിക്കോഡ് 5.0 സ്റ്റാൻഡേഡ് അനുസരിച്ച് ടൈപ്പ് ചെയ്യാം. ഉദാ: ന്‍ = ന + ് + ZeroWidthJoiner. Zero Width Joiner is placed at ']' and Zero Width Non-Joiner is placed at '\'

സി-ഡാക് ആ ലേയൗട്ട് നിർദ്ദേശിച്ചിട്ടു മാത്രമേ ഉള്ളൂ. ഇപ്പോഴും ഡ്രാഫ്റ്റായി കിടക്കുകയാണ്.

ഇതുപോലുള്ള സംവിധാനമൊന്നും പലര്‍ക്കും അറിയില്ല. ചൂണ്ടിക്കാണിച്ച് തന്നതിന് നന്ദി....ഇതെന്താ വിന്‍ഡോസ് ഔദ്വേഗികമായി അവരുടെ OS ല്‍ ഇന്‍ബില്‍ട്ടായി ഉള്‍പ്പെടുത്താത്തത്. വിന്‍ഡോസി അത് നിര്‍ദ്ദേശിച്ചു കൂടെ നിലവിലുള്ള ചില്ലക്ഷരമില്ലാത്ത ഇന്‍സക്രിപ്റ്റാണ് അധികപേരും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അത് മാറ്റി പകരം നിലവിലംഗീകരിക്കപ്പെട്ടതോ നിര്‍ദ്ദേശിക്കപ്പെട്ടതോ ആയ സംവിധാനം ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യണം.

വിൻഡോസിൽ നിലവിലുള്ളത് ചിലക്ഷരമില്ലാത്ത ഇൻസ്ക്രിപറ്റ് ആണെന്ന് പറയാൻ പറ്റില്ല. അതിൽ ZeroWidthJoiner അടിക്കാൻ വളരെ പ്രയാസമാണെന്ന് മാത്രം- Ctrl+Shift+1. പല ഭാഷകൾക്കും ZWJ ഉപയോഗിക്കുന്നതിനാൽ പൊതുവായ ഒരു കീട്രോക്ക് നൽകാനായിരിക്കും വിൻഡോസിൽ ഇങ്ങനെ ചെയ്തതെന്ന് തോന്നുന്നു. എന്നാൽ മലയാളത്തിൽ യൂണിക്കോഡ് 5.0 അനുസരിച്ച് ടൈപ്പുമ്പോൾ ZWJ ഇല്ലാതെ പറ്റില്ല. അതിനാൽ മലയാളം കീബോർഡിൽ ZWJ, ] എന്ന കീയിൽ അവർ കൊടുക്കേണ്ടതായിരുന്നു. പുതിയ ഒ.എസുകളിൽ പോലും അവർ ഈ പോരായ്മ നികത്തിയിട്ടില്ല.

ചര്‍ച്ചയിലിരിക്കുന്നതും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതും പിഴവുകളുള്ളതുമായ ഒരു കീബോര്‍ഡ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു് ആളുകളെ ദയവായി. തെറ്റിദ്ധരിപ്പിക്കാതിരിക്കൂ.

---------------

സന്തോഷ്, ഇതിൽ തെറ്റിദ്ധാരണയുടെ ഒരു പ്രശ്നവുമില്ല. വളരെ സൗകര്യപ്രദമായ ഒരു രൂപം ചൂണ്ടിക്കാണിക്കുക മാത്രമാണ് സുഹൈറലി ചെയ്തത്. കീബോഡുകളും ടൈപിംഗ് സംവിധാനങ്ങളും ഒരിക്കലും പിഴവിൽനിന്ന് പൂർണമായും മുക്തമോ എല്ലാ പരിഷ്കരണങ്ങളും പൂർത്തിയായതോ ആയിരിക്കില്ല. ഈ സംവിധാനം പരിചയപ്പെടുന്നതിന് മുമ്പ് ഐ.എസ്.എം ഉപയോഗിച്ചോ ടൈപ്പ് ഇറ്റ് ഉപയോഗിച്ചോ പരിശീലിച്ചവർക്ക് ഇത് വളരെ സൗകര്യപ്രദമാണ്. നേരിട്ടി കമന്റ് ബോക്സിൽ തന്നെ ലളിതമായി ടൈപ്പ് ചെയ്യാം ഒരു പ്രയാസവുമില്ല. ഇതിനേക്കാൾ ലളിതമായതും ഉപയോഗപ്രദമായതുമായ ഒരു സംവിധാനം ഇതുവരെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മറ്റെവിടെയാണെങ്കിലും മിനിമം കട്ട് പേസ്റ്റെങ്കിലും വേണ്ടി വരും.

അഥവാ ഉണ്ടെങ്കിൽ അത് പങ്കുവെക്കണമെന്ന് അപേക്ഷിക്കുന്നു.

Inscript Keyboad Driver 2012.. Including ₹ rupee symbol and ന്‍റ in a single key
see :

http://malayalamkeyboard.wordpress.com/

ഐഎസ്എം രീതിക്കു മാറ്റമില്ലാതെ യുണികോഡില് മലയാളം ടൈപ്പ് ചെയ്യാവുന്ന വല്ല സോഫ്റ്റ് വെയറും ഉണ്ടോ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More